Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ശതമാനം ജോലിയും മറാത്തികള്‍ക്ക് നല്‍കണം

മുംബൈ: മണ്ണിന്റെ മക്കള്‍ വാദം ഒരിക്കല്‍ കൂടി ശക്തമായി ഉയര്‍ത്തിക്കൊണ്ട് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന സ്വകാര്യ കമ്പനികളിലെ 80 ശതമാനം ജോലിയും മറാത്തികള്‍ക്കായി സംവരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ തൊഴിലാളി സംഘടനയായ മഹാരാഷ്ട്ര നവനിര്‍മാണ്‍ കാംഗര്‍ സേന മഹാരാഷ്ട്രയിലെ 45,000 വ്യവസായ കമ്പനികള്‍ക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംവരണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് ചാവന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്കെതിരായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ മറ്റൊരു നീക്കമാണിത്. നേരത്തെ പ്രാദേശികവാദം ഉയര്‍ത്തിയതിന്റെ പേരില്‍ രാജ് താക്കറെക്ക് അറസ്റ്റ് നേരിടേണ്ടി വന്നിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+