Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയ്‌ക്ക്‌ ഞാന്‍ അന്യനല്ല: ബച്ചന്‍

മുംബൈ: എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും താന്‍ മുംബൈ നഗരം വിട്ടുപോകില്ലെന്ന്‌ ബോളുവുഡ്‌ താരം അമിതാഭ്‌ ബച്ചന്‍. മുംബൈ നഗരത്തില്‍ താന്‍ അന്യനല്ലെന്നും ബച്ചന്‍ പറഞ്ഞു.

മഹാരാഷ്ട്ര നിവനിര്‍മ്മാണ്‍ സേനയുടെ എതിര്‍പ്പിനും ശിവസേന മുഖപത്രത്തില്‍ വന്ന വിമര്‍ശനത്തിനും ശേഷം ഒരു ഇംഗ്ലീഷ്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബച്ചന്‍ ഇക്കാര്യം പറഞ്ഞത്‌.

എന്തുപ്രശ്‌നമുണ്ടായാലും മുംബൈ നഗരം വിട്ടുപോകില്ല. അവര്‍ ആയിരം കുപ്പികളെറിയട്ടെ, കോലം കത്തിക്കട്ടെ, വീടിന്‌ മുന്നില്‍ സമരം നടത്തട്ടെ, എന്റെ സിനിമാ പോസ്‌റ്ററുകളില്‍ കരിതേയ്‌ക്കട്ടെ, സിനിമകള്‍ നിരോധിക്കട്ടെ എന്നാലും നഗരം വിടുന്ന പ്രശ്‌നമില്ല. മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞാലും കള്ളക്കേസുകളില്‍ കുടുക്കിയാലും ഞാന്‍ വഴങ്ങില്ല- ബച്ചന്‍ വികാരാധീനനായി.

മുംബൈയ്‌ക്ക്‌ എന്നെ അന്യനായി കാണാന്‍ കഴിയില്ല. ഇത്‌ എന്റെയും ഭൂമിയാണ്‌. ഇവിടെവരാന്‍ വീസയുടെ ആവശ്യമില്ല. കഴിഞ്ഞ 40 വര്‍ഷം എന്റെ വീട്‌ ഈ നഗരമായിരുന്നു.

ആദ്യത്തെ കാറും ആദ്യത്തെ വീടും സ്വന്തമാക്കിയത്‌ ഇവിടെയാണ്‌. ഇവിടെവച്ചായിരുന്നു വിവാഹവും. കുട്ടികള്‍ ജനിച്ചതും അച്ഛനമ്മമാര്‍ മരിച്ചതും ഇവിടെവച്ചാണ്‌. അങ്ങനെ ജീവിതത്തിലെ എല്ലാ പ്രധാനകാര്യങ്ങളും നടന്നത്‌ മുംബൈയിലാണ്‌. ഞാന്‍ സ്വപ്‌നം കണ്ടതിലേറെ ഈ നഗരം എനിയ്‌ക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. മഹാരാഷ്ട്രക്കാര് എനിയ്ക്ക പ്രിയപ്പെട്ടവരാണ്. മറാഠി ഭാഷയോടുള്ള സ്നേഹം എന്റെ ഹൃദയത്തിലുണ്ട്- അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+