അബ്ദുള്‍ വഹാബിനെതിരെ പൈറ്റ് അസോസിയേഷന്‍
ദില്ലി: മുസ്ലീം ലീഗ് രാജ്യസഭാംഗം പി.വി അബ്ദുള്‍ വഹാബ് മാപ്പു പറയണമെന്നാവശ്യവുമായി ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പൈലറ്റുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വഹാബിന്റെ യാത്ര തടസ്സപ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ പൈലറ്റിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‌കുമെന്നും വഹാബ് അറിയിച്ചിരുന്നു.
എംപിയുമായുള്ള പ്രശ്‌നം പൈലറ്റ്‌സ് അസോസിയേഷന്‍ ഏറ്റെടുക്കുമെന്നും വ്യഴാഴ്‌ച പത്ര സമ്മേളനം നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് വിക്രം യാദവ് പറഞ്ഞു.
തിങ്കളാഴ്‌ച ഇന്ത്യന്‍ ഐസി 998 കൊച്ചി വിമാനത്തില്‍ പോകാനെത്തിയ വഹാബ് വൈകിയതിനെ തുടര്‍ന്നാണ് പൈലറ്റുമായി വാക് തര്‍ക്കമുണ്ടായത്.
വൈകിയെത്തിയ എംപിയ്‌ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ ബോര്‍ഡിംഗ് പാസ് നല്‌കിയെങ്കിലും എംപിയെ കയറ്റാന്‍ പൈലറ്റ് തയ്യാറായില്ല. ഇതെ തുടര്‍ന്ന് എംപിയുടെ യാത്ര തടസ്സപ്പെടുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications