തങ്ങള്‍ വിവാഹിതരല്ലെന്ന് സഞ്ജയ് ദത്തും മന്യതയും
മുംബൈ: തങ്ങള്‍ വിവാഹിതരല്ലെന്ന് ബോളുവുഡ് താരം സഞ്‌ജയ് ദത്തും മന്യതയും സെഷന്‍സ് കോടതിയെ അറിയിച്ചു.
ഇരുവരുടെയും വിവാഹം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മീരജ് റഹ്മാന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ പരാതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
ഗോവയില്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും റദ്ദാക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. വിവാഹം കഴിച്ചിട്ടില്ലെന്നും മന്യതയ്‌ക്കൊപ്പം താമസിക്കുന്നുമാത്രമേയുള്ളുവെന്നും സഞ്‌ജയ് ദത്ത് വ്യക്തമാക്കി.
ഇരുവര്‍ക്കുമെതിരെ ബാന്ദ്ര മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച സമന്‍സ് സെഷന്‍സ് കോടതി സ്‌റ്റേ ചെയ്‌തിരുന്നു. കേസ് 23ന് പരിഗണിക്കും. ഇരുവരോടും 15ന് ഹാരാകാനായിരുന്നു ബാന്ദ്ര കോടതി ആവശ്യപ്പെട്ടിരുന്നത്.
ബോളിവുഡ് നടിമാര്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് കേസില്‍ പ്രതിയായ മീരജ് റഹ്മാന്‍ മന്യതയെ താന്‍ വിവാഹം കഴിച്ചിരുന്നുവെന്നും ആ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും കാണിച്ചാണ് കോടതിയെ സമീപിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സഞ്ജയ് - മന്യത വിവാഹചിത്രങ്ങള്‍












Click it and Unblock the Notifications