ദില്ലിയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു
നോയിഡ: ദില്ലിയില്‍ മലയാളി യുവതിയെ ചൊവ്വാഴ്ച രാത്രി ഒരു സംഘം അക്രമികള്‍ വെടിവച്ചുകൊന്നു. തിരുവല്ല ചാത്തങ്കരി പരുവപ്പറമ്പില്‍ പി.ടി. ഗീവര്‍ഗീസിന്റെ മകള്‍ ഷീബ ജി.തോമസ് (24) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കാറോടിച്ച് വരുകയായിരുന്ന ഷീബയെ രണ്ടുമോട്ടോര്‍ സൈക്കിളുകളിലായെത്തിയ സംഘം നോയിഡയില്‍ വച്ച് വെടിവയ്ക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. .
നാലു വര്‍ഷമായി വെര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്ന ഷീബ ഏതാനും മാസം മുമ്പ് രാജി വച്ചിരുന്നു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ജോലിക്കായി ഇന്റര്‍വ്യൂ പരിശീലനത്തിനു പോയി മടങ്ങുമ്പോഴാണ് വെടിയേറ്റത്.
പിതാവ് വര്‍ഗീസ് മഹാരാഷ്ട്ര ഇറിഗേഷന്‍ വകുപ്പ് റിട്ട. എന്‍ജിനീയര്‍ ആണ്. ഇദ്ദേഹം വര്‍ഷങ്ങളായി നാഗ്പൂരിലാണ്. മാതാവ് അന്നമ്മ സിംഗപ്പൂരില്‍ നഴ്സാണ്. സഹോദരങ്ങള്‍: ഷൈനി ( യുഎസ്-നഴ്സ്), ഷിബു (അയര്‍ലന്‍ഡ്).












Click it and Unblock the Notifications