സച്ചാര്‍, പാലൊളി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ബിജെപി സമരത്തിനൊരുങ്ങുന്നു
കോഴിക്കോട്: സച്ചാര്‍, പാലൊളി സമിതികളുടെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രചരണവും പ്രക്ഷോഭവും നടത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
കോഴിക്കോട്ടു നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരിക്കുന്നത്.
മുസ്ലീം ന്യൂനപക്ഷങ്ങളെ വോട്ടാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ സച്ചാര്‍ റിപ്പോര്‍ട്ടും കേരള സര്‍ക്കാര്‍ പാലൊളി റിപ്പോര്‍ട്ടും നടപ്പാക്കാന്‍ ശ്രമിയ്‌ക്കുന്നതെന്ന് യോഗം ആരോപിച്ചു.
ഈ റിപ്പോര്‍ട്ടുകള്‍ നടപ്പായാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ കൂടി നഷ്ടപ്പെടുമെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ സമര തന്ത്രങ്ങള്‍ക്ക് യോഗം രൂപം കൊടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്.
നേരത്തെ ബിജെപിയുടെ ദേശീയ നേതൃത്വവും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഇത്തരക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും പ്രസ്‌താവിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications