ധന്യശ്രീ ഉടമകള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മൂന്നാറിലെ ധന്യശ്രീ യാത്രിനിവാസ് പ്രവര്‍ത്തിപ്പിയ്‌ക്കാന്‍ ഉടമകള്‍ക്ക് ഹൈക്കോടതി അനുമതി. റിസോര്‍ട്ടിന്റെ കൈവശവകാശം തത്‌കാലം ഉടമകള്‍ക്ക് തിരിച്ചു നല്‌കാന്‍ കോടതി ഉത്തരവിട്ടു.
അഭിഭാഷക കമ്മീഷന്റെയും ദേവികുളം തഹസില്‍ദാരുടെയും മേല്‍നോട്ടത്തിലായിരിക്കണമെന്നും റിസോര്‍ട്ടിന്റെ നടത്തിപ്പ്. ഇതിനായി അശേക് വി. ഷേണായിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചു.
റിസോര്‍ട്ടിലേക്കുള്ള വൈദ്യുതിയും ജലവിതരണവും ഉടനെ പുനസ്ഥാപിയ്‌ക്കണമെന്നും റിസോര്‍ട്ടുടമകള്‍ വരവ് ചെലവുകള്‍ പ്രത്യേകം സൂക്ഷിയ്‌ക്കണമെന്നും ഉത്തരവിലുണ്ട്.
റിസോര്‍ട്ടിന്റെ ഉടമസ്ഥവകാശം തിരികെ നല്‌കാന്‍ സര്‍ക്കാിന് എതിര്‍പ്പില്ലെന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ക
ഴിഞ്ഞ വര്‍ഷം പ്രത്യക ദൗത്യ സംഘം തലവന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് റിസോര്‍ട്ടിനെതിരെ നടപടികള്‍ സ്വീകരിച്ചത്‌്. റിസോര്‍ട്ടിന്റെ മൂന്ന് പട്ടയ രേഖകളില്‍ ഒന്ന് വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications