ഉമ്മന്‍ ചാണ്ടി രാഷ്ട്രീയലക്ഷ്യത്തിനായി വസ്‌തുതകള്‍ മറച്ചുവയ്‌ക്കുന്നു: മന്ത്രി
തിരുവനന്തപുരം: വേനല്‍മഴയെത്തുടര്‍ന്നുള്ള നാശനഷ്ടം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് എല്ലാ സഹായവും നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിവരുകയാണെന്ന് റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍ പറഞ്ഞു.
ഇത് മറച്ചുവച്ചുകൊണ്ട് കേന്ദ്രസംഘത്തിന്റെ യാത്രവൈകിയതിന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയാണ്. ഇത് തികച്ചും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വേനല്‍മഴയിലുണ്ടായ നാശനഷ്ടം കേന്ദ്രത്തെ അറിയിക്കുന്നതിലും കേന്ദ്രസംംഘത്തെ ഉടന്‍ അയയ്‌ക്കാന്‍ ആവശ്യപ്പെടുന്നതിലും ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. മഴ ആരംഭിച്ചയുടന്‍ കേന്ദ്രസംഘത്തെ അയയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് മുഖ്യമന്ത്രി കത്തെഴുതി.
മാര്‍ച്ച് 24നും 25നും ഞാനും മന്ത്രി മാത്യു ടി തോമസും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ടുകണ്ടു നിവേദനം നല്‍കി. രണ്ടുദിവസത്തിനകം സംഘത്തെ അയയ്‌ക്കാമെന്ന് അന്ന് ഉറപ്പ് ലഭിച്ചതാണ്- മന്ത്രി പറഞ്ഞു.
എട്ടു ജില്ലകളിലും സന്ദര്‍ശിക്കാന്‍ പദ്ധതി തയാറാക്കി സംഘത്തിന്റെ നേതാവിനെ അറിയിച്ചിരുന്നു. എന്നാല്‍ സംഘാംഗങ്ങളെ നിശ്ചയിക്കുന്നതില്‍ കാലതാമസം വരുത്തുകയാണ് കേന്ദ്രം ചെയ്‌തത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ആഭ്യന്തരമന്ത്രിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രസംഘം ഏപ്രില്‍ മൂന്നിന് രാത്രി കൊച്ചിയിലെത്തിയത്- അദ്ദേഹം വിശദീകരിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications