സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം രണ്ട് പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: നഗരത്തില്‍ പാസ്‌പോര്‍ട്ടോഫീസിനു മുന്നില്‍ വച്ച് സിപിഎം പ്രവര്‍ത്തകനായ വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ പോലീസ് പിടിയിലായി.
കേരളാദിത്യപുരം സ്വദേശി കക്കോട്ട മനോജ്, രഞ്‌ജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ്‌് ചെയ്‌തത്. പാങ്ങോട്ടുള്ള മിലിട്ടറി ക്യാമ്പിനടുത്തുള്ള വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും.
കേസിലെ മറ്റു രണ്ടു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. വിഷ്‌ണുവിന്റെ കൊലയ്‌ക്കു പിന്നില്‍ ഒആര്‍എസ്‌എസ് ആണെന്ന് സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കേസിലെ മറ്റു ചില പ്രതികള്‍ തമിഴ്‌നാട്ടിലെ ഒളിത്താവളത്തില്‍ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് പകല്‍ നേരത്താണ് നഗരത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
കൈതമുക്കിലുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നില്‌ക്കുകയായിരുന്ന വിഷ്‌ണുവിനെ ബൈക്കുകളിലെത്തിയ എട്ടംഗസംഘം വെട്ടുകയായിരുന്നു. സംഭവ സമയം ഒട്ടേറെ ആളുകള്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ ഉണ്ടായിരുന്നു. ഇവരുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications