ദീപശിഖ പ്രയാണം തുടരുമെന്ന് ഒളിമ്പിക്‌സ് കമ്മിറ്റി
സാന്‍ഫ്രാന്‍സിസ്‌കോ: ഒളിമ്പിക്‌സ് ദീപശിഖ പ്രയാണം നിര്‍ത്താന്‍ യാതൊരു പദ്ധതിയുമില്ലെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് ജാക്‌സ് റോജ് വ്യക്തമാക്കി.
ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വെറും ഊഹാപോഹമാണെന്നും അദ്ദേഹം പറഞ്ഞു. ദീപശിഖ പ്രയാണത്തിനെതിരെ ടിബറ്റുകാര്‍ ലോകമെങ്ങും പ്രക്ഷോഭം സംഘടിപ്പിയ്‌ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദീപശിഖ പ്രയാണം നിര്‍ത്തി വെയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ കാര്യമാക്കാതെ പ്രയാണം തുടരാനാണ് ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം.
ഇതിനിടെ ഒളിമ്പിക്‌സ് ദീപശിഖ പ്രയാണം ഫ്രാന്‍സില്‍ നിന്നും അമേരിക്കന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തി. പാരീസില്‍ ദീപശിഖയ്‌ക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വന്‍ സുരക്ഷ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതെ സമയം ഏപ്രില്‍ 17ന് ഇന്ത്യയില്‍ നടക്കുന്ന ദീപശിഖ റാലിയ്‌ക്കുള്ള സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
റിപ്പബ്‌ളിക് ദിനത്തില്‍ ഒരുക്കുന്ന സുരക്ഷ സന്നാഹങ്ങള്‍ തന്നെ ദീപശിഖ പ്രയാണത്തിനും ഏര്‍പ്പെടുത്താനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications