Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാനെറ്റ്‌ ഏറ്റെടുക്കാനുള്ള നീക്കവുമായി സ്‌റ്റാര്‍ രംഗത്ത്‌

മുബൈ: കേരളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ്‌ ഏറ്റെടുക്കാനുള്ള നീക്കവുമായി സ്‌റ്റാര്‍ ഇന്ത്യ രംഗത്ത്‌. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഗ്രഹ ചാനല്‍ ഗ്രൂപ്പായ സ്റ്റാര്‍ ഏഷ്യാനെറ്റിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌‌.

ഏഷ്യാനെറ്റിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ജൂപ്പിറ്റര്‍ എന്റര്‍ടൈയ്‌ന്‍മെന്റ്‌ തലവന്‍ ചന്ദ്രശേഖറുമായി ഇത്‌ സംബന്ധിച്ച്‌ സ്റ്റാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്‌.

മലയാളം, കന്നഡയിലുമായി ഒട്ടേറെ ചാനലുകളുള്ള ഏഷ്യാനെറ്റ്‌ അടുത്തു തന്നെ തെലുങ്കിലും ചാനല്‍ ആരംഭിയ്‌ക്കാനുള്ള ഒരുക്കത്തിലാണ്‌.

ഏഷ്യാനെറ്റ്‌ സ്വന്തമാക്കിയാല്‍ ദക്ഷിണേന്ത്യയിലെ മൂന്ന്‌ ഭാഷകളിലേക്കും സുഗമമായി കടന്നു കയറാമെന്നാണ്‌ സ്‌റ്റാര്‍ കണക്കു കൂട്ടുന്നത്‌. നിലവില്‍ 500 കോടിയോളം വരുന്ന മലയാളം, കന്നഡ ചാനല്‍ പരസ്യ ലോകത്ത് ശക്മായ സാന്നിധ്യമാണ് ഏഷ്യാനെറ്റ്.

നേരത്തെ വിജയ്‌ ടിവി വാങ്ങിയതിലൂടെ സ്‌റ്റാര്‍ തമിഴില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ ബാലാജി ടെലിഫിലംസുമായി ചേര്‍ന്ന്‌ ദക്ഷിണേന്ത്യയില്‍ ചാനലുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ്‌ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളില്‍ ബാലാജി ടെലിഫിലിംസ്‌ പങ്കാളിയായിട്ടില്ല.

ഏഷ്യാനെറ്റ്‌ ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നതായ വാര്‍ത്തകള്‍ സ്റ്റാര്‍ വക്താക്കള്‍ നിഷേധിച്ചിട്ടുണ്ട്‌. ഇത്‌ വെറും ഊഹാപോഹമാണെന്നും അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+