Get Updates
Get notified of breaking news, exclusive insights, and must-see stories!

മുര്‍ഡോക്കും മൈക്രോസോഫ്റ്റിനൊപ്പം!

ന്യൂയോര്‍ക്ക് : ഹരം പകരുന്ന ട്വിസ്റ്റുകള്‍ കൊണ്ട് കാണികളെ കോരിത്തരിപ്പിക്കുന്ന ഒരു ഹോളിവുഡ് സിനിമ പോലെ മുന്നേറുകയാണ് യാഹൂവിനെ ഏറ്റെടുക്കാനുളള മൈക്രോസോഫ്റ്റ് നീക്കം.

യാഹൂ ഓഹരിയുടമകളെ ആക്രമണ ലേലത്തിലൂടെ കീഴടക്കാനുളള മൈക്രോസോഫ്റ്റിന്റെ നീക്കത്തിന് തിരിച്ചടിയത് ഗൂഗിളിന്റെ രംഗപ്രവേശമായിരുന്നു. തൊട്ടു പിന്നാലെ യാഹൂവിനെ ഏറ്റെടുക്കാന്‍ സംയുക്ത ലേലത്തിന് തയ്യാറാണെന്ന വാഗ്ദാനവുമായി മാധ്യമ ഭീമന്‍ റൂപ്പെര്‍ട്ട് മുര്‍ഡോക്ക് രംഗത്തെത്തി.

44.6 ബില്യണ്‍ ഡോളറിന് കമ്പനി ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് രണ്ടുമാസം മുമ്പ് മൈക്രോസോഫ്റ്റ് യാഹൂ ഡയറക്ടര്‍ ബോര്‍ഡിന് കത്തു നല്‍കിയതോടെയാണ് യുദ്ധം ആരംഭിച്ചത്. മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്ത തുക കുറവാണെന്ന് ചൂണ്ടിക്കാട്ടി യാഹൂ ഈ വാഗ്ദാനം നിരസിച്ചു. തുടര്‍ന്ന് തങ്ങള്‍ ഓഹരിയുടമകളെ നേരിട്ട് സമീപിക്കുമെന്ന് മൈക്രോ സോഫ്റ്റ് ഭീഷണി മുഴക്കി.

ഈ ഘട്ടത്തിലാണ് അമേരിക്കയില്‍ 3 ശതമാനം പരസ്യം യാഹൂവുമായി പങ്കുവെയ്ക്കാമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്തത്. ഗൂഗിളിന്റെ വാഗ്ദാനം അധാര്‍മ്മികമാണെന്നും മത്സരാധിഷ്ഠിത വിപണിയ്ക്ക് ചേര്‍ന്നതല്ലെന്നുമുളള ആരോപണവുമായി മൈക്രോസോഫ്റ്റ് മുന്നോട്ടു വന്നു.

ഗൂഗിള്‍ കൂടി രംഗത്തിറങ്ങിയതോടെ യാഹൂവിന്റെ വില കുതിച്ചുയരുമെന്ന് കണക്കാക്കിയാണ് അതിനെ നേരിടാന്‍ മുര്‍ഡോക്ക് രംഗത്തെത്തിയത്. മുര്‍ഡോക്കിന്റെ സഹായത്തോടെ യാഹൂ മൈക്രോസോഫ്റ്റ് കയ്യടക്കിയാല്‍ ഇന്റര്‍നെറ്റിലെ പ്രധാനപ്പെട്ട മൂന്ന് വമ്പന്‍ സൈറ്റുകള്‍‍ ഒരു ഗ്രൂപ്പിലാകും. യാഹൂ, മൈക്രോസോഫ്റ്റിന്റെ എംഎസ്എന്‍, ന്യൂസ് കോര്‍പറേഷന്റെ മൈസ്പേസ്‍ എന്നിവയാണ് ആ മൂന്ന് ഭീമന്മാര്‍.

മൈക്രോസോഫ്റ്റും ന്യൂസ് കോര്‍പറേഷനുമായുളള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനു മുമ്പ് പലവട്ടവും വിപണിയിലെ മത്സരത്തില്‍ ഗൂഗിളില്‍ നിന്ന് വന്‍ പരാജയങ്ങളാണ് മൈക്രോസോഫ്റ്റ് നേരിട്ടത്. ഇക്കുറിയെങ്കിലും ഗൂഗിളിനെ തോല്‍പ്പിക്കേണ്ടത് അവരുടെ അന്തസിന്റെ പ്രശ്നവുമാണ്. എന്നാല്‍ കുന്നുകൂടിക്കിടക്കുന്ന മൂലധനത്തിന്റെ പിന്തുണയുളള ഗൂഗിളിന്റെ മറുപടി എന്തായിരിക്കും എന്നതിനെ അനുസരിച്ചാണ് ഈ കഥ എങ്ങോട്ടു പോകുമെന്ന് തീരുമാനിക്കുന്നത്.

ഏതായാലും മൈക്രോസോഫ്റ്റും യാഹൂവും തമ്മിലുളള യുദ്ധത്തില്‍ ഗൂഗിള്‍ രംഗത്തിറങ്ങിയതിനു പിന്നാലെ മുര്‍ഡോക്കും കൂടിയാകുമ്പോള്‍ സംഗതി കൊഴുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+