Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ 100 വയസ്സായ വൃദ്ധയെ ചെറുമകള്‍ ഉപേക്ഷിച്ചു

ദില്ലി: 100 വയസ്സുകാരിയും അന്ധയുമായ വൃദ്ധയെ ചെറുമകള്‍ റോഡരികില്‍ ഉപേക്ഷിച്ചു. ദില്ലിയിലെ ജെഎന്‍യു ഷോപ്പിംഗ്‌ കോംപ്ലക്‌സിനു മുന്നിലാണ്‌ കര്‍മ്മ ദേവിയെന്ന്‌ സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധയെ ബന്‌‌ധുക്കള്‍ ഉപേക്ഷിച്ചത്‌

പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത വൃദ്ധയുടെ കൈയ്യില്‍ ഒരു പ്ലാസ്റ്റിക്‌ സഞ്ചിയില്‍ കുറച്ചു വസ്‌ത്രങ്ങള്‍ മാത്രമാണുള്ളത്‌. അമീതയെന്ന പേരുള്ള ചെറുമകളാണ്‌ തന്നെ ഉപേക്ഷിച്ചതെന്ന്‌ കര്‍മ്മാദേവി പറഞ്ഞു.

ബുധനാഴ്ച രാവിലെ പത്തു മണിയോടെ ഒരു ഓട്ടോറിക്ഷയില്‍ ഇവിടെയത്തിയ യുവതി വൃദ്ധയെ പുറത്തിറക്കിയതിനു ശേഷം ഓട്ടോയില്‍ കയറി പോകുകയായിരുന്നുവെന്ന്‌ സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.

കണ്ണിന്‌ കാഴ്‌ച ശക്തിയില്ലാത്തതിനു പുറമെ കേള്‍വി ശക്തിയും കുറവായ വൃദ്ധയ്‌ക്ക്‌ താന്‍ എവിടെയാണെന്നു പോലും ഇപ്പോഴും അറിയില്ല.

അടുത്ത കാലത്തായി പ്രായമായവരെ തെരുവില്‍ ഉപേക്ഷിയ്‌ക്കുന്ന സംഭവങ്ങള്‍ ദില്ലിയില്‍ പെരുകുകയാണ്‌. കഴിഞ്ഞ വര്‍ഷം 80 ഉം 65 ഉം വയസ്സായ വൃദ്ധകളെ ഇതു പോലെ ദില്ലിയില്‍ ഉപേക്ഷിച്ചിരുന്നു.

കച്ചവടക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ വൃദ്ധയുടെ താമസസ്ഥലം കണ്ടു പിടിയ്‌ക്കാനുള്ള ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. കര്‍മാദേവിയെ ഗൗതംപുരിയിലുള്ള വൃദ്ധസദനത്തില്‍ താമസിപ്പിച്ചിരിയ്‌ക്കുകയാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+