Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇര്‍ഫാന്‍റെ മനം കവര്‍ന്നത് ശിവാംഗി

Irfan with Shivangiവഡോദര: അങ്ങനെ അവസാനം പ്രണയത്തിന്‍റെ പിച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം ഇര്‍ഫാന്‍ പഥാനും മൂക്കുംകുത്തി വീണു. ആസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരിയും ചാര്‍ട്ടേ‍‍ഡ് അക്കൗണ്ടന്‍റുമായ ശിവാംഗിയാണ് ഇര്‍ഫാന്റെ മനം കവര്‍ന്ന സുന്ദരി. അഞ്ചുവര്ഷത്തെ പഴക്കമുള്ള ഈ പ്രണയബന്ധം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്.

ഇന്ത്യന്‍ ടീമിന്റെ 2003 ലെ ആസ്ട്രേലിയന്‍ പര്യടനത്തിനിടയിലാണ് ശിവാംഗിയുമായി ഇര്‍ഫാന്‍ പരിചയപ്പെട്ടത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ വീരേന്ദ്ര ദേവിന്റെ മകളാണ് ശിവാംഗി.

അഡ്ലെയ്ഡ് ഓവലില്‍ നടന്ന ടെസ്റ്റിനിടയില്‍ ഇര്‍ഫാനെ വീരേന്ദ്ര ദേവ് വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചിരുന്നു. ശിവാംഗിയുമായുള്ള പ്രണയം മൊട്ടിട്ടത് ഈ ഡിന്നര്‍ സത്കാരത്തിനിടയിലായിരുന്നു. തുടര്‍ന്ന് പ്രണയം പൂത്ത് തളിര്‍ത്ത് ദൃഡമാവുകയായിരുന്നു.

ഫോം നഷ്ടപ്പെട്ട് രഞ്ജിയില്‍ കളിച്ചുകൊണ്ടിരുന്ന ഇര്‍ഫാന് ആത്മവിശ്വാസം പകരാന്‍ 2007 ജനുവരിയില്‍ ശിവാംഗി ഇന്ത്യയിലെത്തിയിരുന്നു. അന്നുമുതല്‍ തന്നെ വഡോദരയിലെ ക്രിക്കറ്റ് വൃത്തങ്ങള്‍ക്ക് ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.

കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യന്‍ ടീം മടങ്ങിയിട്ടും ഇര്‍ഫാന്‍ കുറച്ചുദിവസങ്ങള്‍ കൂടി ആസ്ട്രേലിയയില്‍ തങ്ങിയിരുന്നു. ശിവാംഗിയുമായി സ്വസ്ഥമായി കറങ്ങി നടക്കാനായിരുന്നുവത്രേ ഇര്‍ഫാന്‍ കാന്‍‍ബറയില്‍ തങ്ങിയത്. ഇതുവരെ ഇവര്‍ ഈ ബന്ധം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+