പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ കഴുത്തു മുറിച്ചു
വിജയവാഡ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് എന്‍ജിനീയറിങ് വിദ്യാര്‍ഥി ജൂനിയര്‍ വിദ്യാര്‍ഥിനിയുടെ കഴുത്തു മുറിച്ചു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതിയെയും അതേ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിജയവാഡയിലെ കൊനേരു ലക്ഷ്മിയ്യ എന്‍ജിനീയറിങ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ഥി സന്ദീപാണ് മൂന്നാംവര്‍ഷ ക്ലാസിലെ മീനാകുമാരിയെ പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളുടെ മുന്നില്‍വെച്ച് കൊല്ലാന്‍ ശ്രമിച്ചത്.
മീനാകുമാരിയുടെ വീട്ടിലെത്തിയ സന്ദീപ് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കടന്നുപിടിച്ച് കത്തികൊണ്ട് കഴുത്ത് മുറിക്കുകയാണുണ്ടായത്. പിന്നീട് അതേ കത്തികൊണ്ടുതന്നെ സന്ദീപ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്‌തു.
കഴിഞ്ഞ കുറേമാസങ്ങളായി തന്റെ പ്രണയാഭ്യര്‍ഥന മീന നിരസിച്ചതില്‍ സന്ദീപ് നിരാശനായിരുന്നെന്ന് പോലീസ് പറഞ്ഞു.
പലവിഷയങ്ങള്‍ക്കും തോറ്റിട്ടും മീനയെ കാണാന്‍ വേണ്ടിമാത്രമാണത്രേ സന്ദീപ് പഠനം തുടരുന്നത്. ഇതിന് മുന്പും തന്നെ വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ മീനകുമാരിയെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും മീന അത് കാര്യമായെടുത്തിരുന്നില്ല.
ഏറെക്കാലമായി സന്ദീപ് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പക്ഷേ അയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതിയില്ല- മീന ആശുപത്രിയില്‍ പറഞ്ഞു.
മീനയുടെ കഴുത്തിലേറ്റ മുറിവിന് മൂന്നിഞ്ച് ആഴമുണ്ടെന്നും അപകടത്തെത്തുടര്‍ന്ന് മീനയുടെ ശരീരത്തില്‍ നന്നും മൂന്നു ലിറ്ററോളം രക്തവും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിനെ പൊലീസ് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. ഗുണ്ടുപള്ളി റയില്‍ വേ ക്വാട്ടേഴ്സില്‍ മാതാപിതാക്കളോടൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്. സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications