രജാധനി എക്‌സ്‌പ്രസില്‍ ഇന്റര്‍നെറ്റും ഗ്രീന്‍ ടോയ്‌ലറ്റും
ദില്ലി: രാജധാനി എക്‌സ്‌പ്രസില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇനി ഇന്റര്‍നെറ്റ് സൗകര്യവും പ്രകൃതി സൗഹൃദ ഗ്രീന്‍ ടോയ്‌ലറ്റുകളും എല്ലാം ഉപയോഗിച്ചുകൊണ്ട് യാത്രചെയ്യാം.
ബാംഗ്ലൂര്‍ രാജധാനി എക്‌സ്‌പ്രസില്‍ ഇന്റര്‍നെറ്റ് മാലിന്യ സംസ്‌കരണ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ നിലവില്‍ വന്നുകഴിഞ്ഞു. ബാംഗ്ലൂര്‍ രാജധാനി ഈ സൗകര്യങ്ങളോടെ വെള്ളിയാഴ്‌ച പുറപ്പെടും.
സ്വകാര്യ കമ്പനികള്‍ക്ക് ഈ തീവണ്ടികളില്‍ പരസ്യം നല്‍കാനുള്ള അവകാശവും 25 ലക്ഷം രൂപ വീതം പ്രതിവര്‍ഷ ഫീസും ഈടാക്കി അവരെക്കൊണ്ടാണ് യാത്രക്കാര്‍ക്കായി ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് റയില്‍വേ വക്താവ് ഗീതാഞ്‌ജലി അറിയിച്ചു.
മൊബൈല്‍ നെറ്റ് വര്‍ക്കായ എയര്‍ടെലിനാണ് ഇതില്‍ പരസ്യം നല്‍കാനുള്ള അവകാശം നല്‍കിയിരിക്കുന്നത്. ഒരോ തീവണ്ടിയിലും പരസ്യം നല്‍കാനുള്ള കരാര്‍ കാലാവധി ഒരു വര്‍ഷമാണ്.
തിരുവനന്തപുരം ചെന്നൈ രാജധാനി എക്‌സ്‌പ്രസുകളില്‍ ഈ സംവിധാനങ്ങള്‍ വൈകാതെ നിലവില്‍ വരും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications