ബ്രിട്ടീഷുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറും 52കാരനുമായ ആല്‍ഫ്രഡ് ലാറിയെയാണ് ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്‌തത്.
ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഒരു നക്ഷത്രഹോട്ടലിലാണ് സംഭവം. ബ്രിട്ടീഷുകാരിയും പൗരിയും സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറുമായ ഗാര്‍ഡിനര്‍ അനീറ്റയെന്ന് മുപ്പത്തിമൂന്നുകാരിയ്ക്കുനേരെയാണ് അതിക്രമം നടന്നത്.
ജോലിയുമായി ബന്ധപ്പെട്ട് നഗരത്തിലെത്തിയ യുവതി ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിലാണ് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയിലാണ് ലാറി ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് രാത്രി ഒന്‍പത് മണിയോടെ തിരിച്ചെത്തിയ അനീറ്റയുടെ മുറിയില്‍ ലാറി ബലമായി കയറി അതിക്രമം നടത്തിയെന്നാണ് കേസ്.
യുവതി ഒച്ചവെച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജോലിക്കാര്‍ ഓടിയെത്തി കതകു പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ലാറിയെ കൈയോടെ പിടിച്ച് ഇവര്‍ പോലീസിലേല്‌പിക്കുകയും ചെയ്‌തു. ലാറിക്കെതിരെ ബലാത്സംഗം, അതിക്രമം തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications