മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു
പന്തളം: മദ്യലഹരിയിലായ യുവാവ് അമ്മയെ വെട്ടിക്കൊന്നു. പന്തളം മെഴുവേലില്‍ അലക്കോട്‌പാറനില്‍ തങ്കമ്മ(67) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്‌ച രാവിലെ 9മണിയോടെ മകന്‍ ശശി(33)ആണ് തങ്കമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ച് നരന്തരം ബഹളമുണ്ടാക്കിയിരുന്ന ശശിയ്‌ക്കെതിരെ തങ്കമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയെത്തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് വ്യാഴാഴ്‌ച ശശി പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തേണ്ടതായിരുന്നു. അതിനിടെ രാവിലെ ശശി അമ്മയുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അമ്മയെ വെട്ടുകത്തിയുമായി പിന്നാലെ ചെന്ന ശശി കൊലപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ അമ്മയും ശശിയും മാത്രമാണ് താമസം. പന്തളം പൊലീസ് ശശിയെ അറസ്റ്റു ചെയ്‌തു.












Click it and Unblock the Notifications