Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട് സിറ്റി നിര്‍മ്മാണം ഒക്ടോബറില്‍ തുടങ്ങും

കൊച്ചി: നവംബറില്‍ ശിലാസ്ഥാപനം നടന്ന സ്‌മാര്‍ട്ട്‌ സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2008 ഒക്‌ടോബറില്‍ തുടങ്ങും.

സ്‌മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്ന കാര്യത്തില്‍ പത്തു ദിവസത്തിനകം തീരുമാനമാവും. കൊച്ചിയില്‍ ബുധനാഴ്‌ച ചേര്‍ന്ന സ്‌മാര്‍ട്ട്‌ സിറ്റി ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗമാണ്‌ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്‌.

സ്‌മാര്‍ട്ട്‌ സിറ്റി രൂപകല്‌പനയ്‌ക്കു വേണ്ടി കണ്‍സള്‍ട്ടന്‍സികളെ തീരുമാനിക്കുകയെന്നതായിരുന്നു ബുധനാഴ്‌ച വൈകീട്ട്‌ ഹോട്ടല്‍ താജ്‌ മലബാറില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം.

നാലു കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയാണ്‌ ഇതിനോടകം ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്‌തിരുന്നത്‌. ഇതില്‍ നിന്ന്‌ രണ്ടു സ്ഥാപനങ്ങളെയാണ്‌ അവസാനവട്ട ചര്‍ച്ചകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്‌. ഇവര്‍ ആരൊക്കെയെന്ന്‌ വെളിപ്പെടുത്താന്‍ . ശര്‍മ തയ്യാറായില്ല.

മാസ്റ്റര്‍പ്ലാനിന്റെ ഒന്നാംഘട്ടം ജൂണില്‍ തീര്‍ക്കും. സ്‌മാര്‍ട്ട്‌ സിറ്റി നിര്‍മാണം ഒക്‌ടോബറില്‍ തുടങ്ങുകയും ചെയ്യും - ഡയറക്‌ടര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായ മന്ത്രി ശര്‍മ പറഞ്ഞു.

സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ സെസ് (പ്രത്യേക സാമ്പത്തിക മേഖല) അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളുടെ കാര്യവും യോഗം ചര്‍ച്ച ചെയ്‌തു. ആകെ 246 ഏക്കര്‍ ഭൂമിയിലാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി ഉയരുന്നത്‌. ഇതില്‍ 136 ഏക്കറിനു മാത്രമാണ്‌ ഇപ്പോള്‍ പ്രത്യേക സാമ്പത്തിക മേഖല പദവി ലഭിച്ചിരിക്കുന്നത്‌.

ഒരു റോഡ്‌ മുഖാന്തിരം രണ്ടു ബ്ലോക്കുകളായി സ്‌മാര്‍ട്ട്‌സിറ്റി വിഭജിക്കപ്പെട്ടതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ്‌ ഇനി ചര്‍ച്ച ചെയ്‌തു പരിഹരിക്കാനുള്ളതെന്ന്‌ മന്ത്രി ശര്‍മ അറിയിച്ചു. ഇതിനായി ഏപ്രില്‍ 17-ന്‌ പൊതുമരാമത്ത്‌-ഐ.ടി. വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്‌.

ബാക്കിയുള്ള ഭൂമിക്കു കൂടി സെസ് അപേക്ഷ കൊടുത്തതിനു ശേഷമേ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങാന്‍ സാധ്യതയുള്ളോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ചെയര്‍മാനില്‍ നിന്നു കിട്ടിയില്ല. പകരം സെസ് അനുസരിച്ചുള്ള ആനുകൂല്യങ്ങളെല്ലാം കിട്ടും എന്നു മാത്രമാണ്‌ അദ്ദേഹം പറഞ്ഞത്.

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിക്കായി 12 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്നതിനായുള്ള പാട്ടക്കരാര്‍ ബുധനാഴ്‌ചത്തെ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്നാണ്‌ മന്ത്രി അറിയിച്ചത്‌. താത്‌കാലിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇങ്ങനെയൊരു നടപടിക്കു സാധ്യതയുണ്ടെന്നായിരുന്നു നിഗമനം.

സ്‌മാര്‍ട്ട്‌ സിറ്റി ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തി. സംസ്ഥാന ഐ.ടി. സെക്രട്ടറി ഡോ. അജയകുമാര്‍, ടീകോമിന്റെ ഫിനാന്‍സ്‌ ഡയറക്‌ടര്‍ അനിരുദ്ധ ദാംകെ എന്നിവരെയാണ്‌ പുതുതായി ഉള്‍പ്പെടുത്തിയത്‌.

ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ ചെയര്‍മാന്‍ മന്ത്രി ശര്‍മയെ കൂടാതെ, വൈസ്‌ ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ്‌ അല്‍-മുള്ള, ടീകോം എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫരീദ്‌ അബ്ദുള്‍റഹ്‌മാന്‍, ബിസിനസ്‌ ഡവ. ഓഫീസര്‍ ദീപക്‌ പത്മനാഭന്‍, പ്രോജക്ട്‌ ഡയറക്‌ടര്‍ ബാജു ജോര്‍ജ്‌, ഡയറക്‌ടര്‍ ജമാല്‍ അബ്ദുള്‍സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+