54 മ്യാന്‍മാറുകാര്‍ കണ്ടെയ്‌നറിനുള്ളില്‍ മരിച്ച നിലയില്‍
യാങ്കൂണ്‍: അനധികൃതമായി തായ്‌ലാന്‍ഡിലേക്ക് കുടിയേറാന്‍ ശ്രമിച്ച 54 മ്യാന്‍മാറുകാര്‍ കണ്ടെയ്‌നര്‍ ലോറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു.
പൂര്‍ണ്ണമായി അടച്ചു പൂട്ടിയ കണ്ടെയ്നറിനുള്ളില്‍ തെക്കന്‍ തായ്‌ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അവശനിലയിലായ 21 പേരെ പോലീസ് രക്ഷപ്പെടുത്തി.
കണ്ടെയ്‌നര്‍ ലോറിയിലെ എയര്‍ കണ്ടീഷന്‍ സംവിധാനം തകരാറിലായതാണ് ദുരന്തത്തിന് കാരണം. എസി തകരാറിലായതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ ഇവര്‍ മരിയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദരിദ്രരരായ മ്യാന്‍മാര്‍ ജനതയ്‌ക്ക് തായ്‌ലന്‍ഡ് ആകര്‍ഷണ കേന്ദ്രമാണ്. മ്യാന്‍മാറില്‍ ലഭിയ്‌ക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക തായ്‌ലന്‍ഡില്‍ ലഭിയ്‌ക്കുമെന്നതാണ് കുടിയേറ്റക്കാരെ ഇവിടേക്ക് ആകര്‍ഷിയ്‌ക്കുന്നത്.












Click it and Unblock the Notifications