വിവാഹരാത്രി വരനും വധുവും ജയിലില്‍
വെല്ലീജോ( കാലിഫോര്‍ണിയ): വിവാഹം കഴിഞ്ഞ് ആദ്യരാത്രി വരനും വധുവും ജയില്‍ കഴിയന്നതിനെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. തമാശയെന്ന് കരുതി തള്ളിക്കളയേണ്ട . കഴിഞ്ഞയാഴ്ച അമേരിക്കയില്‍ വിവാഹിതരായ വരനും വധുവും അവരുടെ ആദ്യരാത്രി ചെലവഴിച്ചത് ജയിലിലാണ്!
ഇവരുടെ വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരം സര്‍വ്വ അതിരുകളും ലംഘിച്ചതാണ് ജയില്‍ വാസത്തിന് കാരണമായത്. സല്‍ക്കാരം അതിരുകടന്നപ്പോള്‍ പൊലീസ് എത്തി താക്കീത് നല്‍കി. എന്നാല്‍ പൊലീസ് സ്ഥലം വിട്ട ഉടന്‍ വീണ്ടും ബഹളം തുടങ്ങി.
കുറേക്കഴിഞ്ഞ് ബഹളവാര്‍ത്തയറിഞ്ഞ് തിരിച്ചുവന്ന പൊലീസിനോട് വരനും ബന്ധുവും മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
ഇതിനിടെ വിവാഹപാര്‍ട്ടിയില്‍ അമിതമായി മദ്യപിച്ച് ശല്യമുണ്ടാക്കിയതിനാണ് വധുവിനെ കസ്റ്റഡിയിലെടുത്തത്. അങ്ങനെ വരനും വധുവും ബന്ധുവും കൂടി ആദ്യരാത്രി ജയിലില്‍ കഴിച്ചുകൂട്ടുകയായിരുന്നു. എന്തായാലും ഈ ആദ്യരാത്രി വരനും വധുവും ജീവിത്തതില് ഒരിക്കലും മറക്കാനിടയില്ല.












Click it and Unblock the Notifications