ഒളിമ്പിക് ദീപം അണയ്‌ക്കാനാകില്ല
ഏഥന്‍സ്: ഒളിമ്പിക്‌സ് ദീപശിഖ കെടുത്താനൊരുങ്ങുന്ന പ്രക്ഷോഭകാരികളുടെ ശ്രദ്ധയ്‌ക്ക്, നിങ്ങള്‍ക്ക് പെട്ടെന്നൊന്നും അതിന് കഴിയുകയില്ല. ഇതിന് ചൈനക്കാര്‍ കൂട്ടു പിടിച്ചിട്ടുള്ളത് ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യകളെയാണ്.
ചൈനയിലെ എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ദീപശിഖ അത്രയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
ഏതു പെരുമഴയത്തും കാറ്റിലും അണയാതെ നില്‌ക്കാന്‍ സാധിയ്‌ക്കുന്നതാണ് ലോകമൊട്ടാകെ സഞ്ചരിയ്‌ക്കുന്ന ഒളിമ്പിക്‌സ് ദീപശിഖ.
കഴിഞ്ഞ ദിവസം പാരീസില്‍ തിബത്തന്‍ പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ സംഘര്‍ഷം ഒഴിവാക്കാനായി അധികൃതര്‍ ദീപം പൂര്‍ണമായി അണയ്‌ക്കാതെ ജ്വാല കുറയ്‌ക്കുക മാത്രമായിരുന്നു ചെയ്‌തത്.
ഗ്രീസിലെ പുരാതന ഒളിമ്പിക്‌സ് നഗരമായ ഒളിമ്പിയയില്‍ നിന്നും സൂര്യ പ്രകാശമുപയോഗിച്ച് തെളിയിക്കുന്ന രണ്ടു ദീപങ്ങളാണ് ലോകമൊട്ടാകെ ആയിരങ്ങള്‍ കൈമാറി ഒളിമ്പിക് വേദിയിലെത്തുക. മത്സരം അവസാനിയ്‌ക്കുന്നതു വരെ ദീപം തെളിഞ്ഞു തന്നെ നില്‌ക്കും.
വിമാനയാത്രയിലും രാത്രി സമയങ്ങളിലും ദീപജ്വാല കുറയ്‌ക്കുമെങ്കിലും ശിഖയ്‌ക്കുള്ളില്‍ ദീപം അണയാതെ നില്‌ക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.
അതീവ ജ്വലന ശേഷിയുള്ള പ്രൊപേന്‍ വാതകമാണ് ദീപത്തിനായി ഉപയോഗിച്ചിരിയ്‌ക്കുന്നത്. ഒരു ബക്കറ്റ് വെള്ളം കുത്തനെ ഒഴിച്ചാല്‍ പോലും ശിഖയിലെ തീ അണയ്‌ക്കാന്‍ കഴിയില്ല. പരിസ്ഥിതി സൗഹാര്‍ദ്ദ വാതകമായ പ്രൊപേന്‍ കത്തുമ്പോള്‍ അന്തരീക്ഷ മലീനികരണം ഉണ്ടാകില്ലെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications