നാനോക്ക് വെല്ലുവിളിയുമായി അജന്ത
രാജ് കോട്ട്: ടാറ്റായുടെ ഒരു ലക്ഷം രൂപയുടെ കാറായ നാനോയ്ക്ക് വെല്ലുവിളിയുമായി ലോകപ്രശസ്ത ക്ലോക്ക് നിര്‍മാതാക്കളായ അജന്ത ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കുന്നു. നാനോയേക്കാള്‍ വില കുറവായിരിക്കും അജന്തയുടെ ഇലക്ട്രിക് കാറിന്.
ഗുജറാത്ത് കച്ച് ജില്ലയിലെ സാംകിയാലിയിലെ ഫാക്ടറിയിലാണ് അജന്തയുടെ ഇലക്ട്രിക് കാര്‍ നിര്‍മിക്കുക. കമ്പനി ഇപ്പോള്‍ ഒവേര എന്ന ബ്രാന്റില്‍ സ്കൂട്ടുറുകളും ബൈക്കുകളും നിര്‍മിക്കുന്നുണ്ട്. കാറിന്റെ എഴുപത് ശതമാനം പാര്‍ട്സും ഇന്ത്യയില്‍ നിര്‍മിക്കുന്നതു കൊണ്ട് കാര്‍ വില കുറച്ചു വിപണിയിലെത്തിക്കാനാവുമെന്ന് അജന്ത ഗ്രൂപ്പ് ഡയറക്ടര്‍ ജയ് സുഖ് പട്ടേല്‍ പറഞ്ഞു.
85,000 രൂപയായിരിക്കും കാറിന്റെ വില. ഇപ്പോള്‍ രേവ മാത്രമാണ് ഇന്ത്യന്‍ വിപണിയിലെ ഇലക്ട്രിക് കാര്‍. എട്ട് വിദേശ ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായി കാറിന്റെ രൂപകല്പനയില് മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ചുള്ള ഗവേഷണത്തിലാണ് കമ്പനിയുടെ ആര്‍ ആന്റ് ഡി ടീം.












Click it and Unblock the Notifications