പണപ്പെരുപ്പം: ഇറക്കുമതി ഉദാരമാക്കിയേക്കും
മുംബൈ: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 7.4 ശതമാനത്തിലെത്തി. മാര്‍ച്ച് 29ന് അവസാനിച്ച ആഴ്‌ചയിലെ നിരക്കാണിത്. മൂന്നു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2004 നവംബറിലായിരുന്നു ഇതിനെക്കാള്‍ കൂടിയ പണപ്പെരുപ്പം രാജ്യത്ത് ഉണ്ടായത്.
ഇതിനിടെ പണപ്പെരുപ്പം കുറച്ച് കൊണ്ടു വരാനുള്ള നടപടികളുടെ ഭാഗമായി ഇറക്കുമതി കൂടുതല്‍ ഉദാരമാക്കിയും ചില ഉത്‌പന്നങ്ങളുടെ കയറ്റുമതി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുമുള്ള വിദേശ വ്യാപാര നയം കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചേക്കും.
പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുകയും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനയുണ്ടാവുകയും ചെയ്‌ത സാഹചര്യത്തിലാണ് പുതിയ വ്യാപാര നയം പ്രഖ്യാപിയ്‌ക്കുന്നത്.












Click it and Unblock the Notifications