ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കും?
മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് രണ്ട് സ്വകാര്യ ബാങ്കുകള്‍ വാങ്ങാന്‍ നോട്ടമിടുന്നു. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിനെയും കാത്തലിക് സിറിയന്‍ ബാങ്കിനെയും യെസ് ബാങ്ക് ലക്ഷ്യമിടുന്നുണ്ടെന്നാണ് ബാങ്കിംഗ് വൃത്തങ്ങളിലെ അഭ്യൂഹം.
അടുത്ത 18-24 മാസങ്ങള്‍ക്കുള്ളില്‍ ഒന്നോ രണ്ടോ സ്വകാര്യ ബാങ്കുകളെ തങ്ങള്‍ ഏറ്റെറുടുക്കുമെന്ന് യെസ് ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റാണ കപൂര്‍ പറഞ്ഞു.
ബാങ്ക് ഓഹരികളുടെ വില ഇടക്കാലത്തൊന്നും ഉയരാനിടയില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളെ ഏറ്റെടുക്കുന്ന പദ്ധതി തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാങ്കുകളുടെ പേരുകള്‍ വ്യക്തമാക്കാന്‍ റാണ കപൂര്‍ തയ്യാറായില്ലെങ്കിലും യെസ് ബാങ്ക് ഏറ്റെടുക്കാന്‍ സാധ്യതയുള്ള ബാങ്കുകളെ കുറിച്ച് ബാങ്കിംഗ് വൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിനെയും കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയ്ക്കു പുറമെ കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയെയും യെസ് ബാങ്ക് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications