പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ജ്യോതിബസു
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗതാഗത മന്ത്രി സുഭാഷ് ചക്രവര്‍ത്തിയെ സിപിഎം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉള്‍പ്പെടുത്തണമെന്ന് പരസ്യമായി പറഞ്ഞതിലൂടെ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായി സിപിഎം നേതാവ് ജ്യോതിബസു സമ്മതിച്ചു.
സുഭാഷിനെ സംബന്ധിച്ച് താന്‍ പറഞ്ഞത് പരസ്യമായി പറയാന്‍ പാടില്ലായിരുന്നു. അത് പാര്‍ട്ടി അച്ചടക്കത്തിന് എതിരായിപ്പോയി. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തു പറയാന്‍ പാടില്ല- ജ്യോതിബസു പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായാണ് ജ്യോതിബസു ഇങ്ങനെ പറഞ്ഞത്.
വ്യാഴാഴ്ചയാണ് ബസു വിവാദപ്രസ്താവന നടത്തിയത്. അമ്പലങ്ങളില്‍ പൂജ നടത്തിയതിന്റെ പേരില്‍ നേരത്തെ വിവാദകേന്ദ്രമാവുകയും പാര്‍ട്ടിയുടെ താക്കീത് നേരിടേണ്ടിവരികയും ചെയ്ത നേതാവാണ് സുഭാഷ് ചക്രവര്‍ത്തി.












Click it and Unblock the Notifications