കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവ്‌ മൂന്നുമക്കളുടെ കഴുത്തറുത്തു , രണ്ടുപേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ഗയ: പട്‌നയിലെ ബേലാഗഞ്ച്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലുള്ള ബട്‌ബിഗ ഗ്രാമത്തില്‍ ഒരു പിതാവ്‌ മൂന്നുമക്കളുടെ കഴുത്തറുത്തു. ആറുവയസ്സിനും പതിനെട്ടുമാസത്തിനും ഇടയില്‍ പ്രായമുള്ള മൂന്നുകുട്ടികളെയാണ്‌ പിതാവ്‌ കഴുത്തറുത്തത്‌.

ഇതില്‍ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും മരിച്ചു മൂന്നാമത്തെക്കുട്ടിയെ ഗുരുതരാവസ്ഥയില്‍ പട്‌ന മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വ്യാഴാഴ്‌ചയാണ്‌ മൂര്‍ച്ചയേറിയ ആയുധം കൊണ്ട്‌ സുനില്‍കുമാര്‍ തന്റെ മൂന്നു മക്കളുടെ കഴുത്ത്‌ അറുത്തത്‌. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ ഉറക്കത്തിലായിരുന്നു.

പതിനെട്ടുമാസം പ്രായമുള്ള മകന്‍ രാജ തല്‍ക്ഷണം മരിച്ചു. നാലു വയസ്സുകാരിയായ മകള്‍ മീര ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോകുംവഴിയാണ്‌ മരിച്ചത്‌. ആറു വയസ്സുള്ള മകള്‍ സീമയാണ്‌ ആശുപത്രിയില്‍ മരണത്തോട്‌ പൊരുതി കഴിയുന്നത്‌.

കഴിഞ്ഞ കുറെ മാസങ്ങളായി സുനിലിന്റെ മാനസിക നില തകരാറിലാണെന്ന്‌ സമീപവാസികള്‍ പറഞ്ഞു. സംഭവത്തിന്‌ ശേഷം സുനിലിനെ കാണാനില്ലെന്ന്‌ ഗയ എസ്‌പി പരേശ്‌ സക്‌സേന അറിയിച്ചു. ഇയാള്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X