Get Updates
Get notified of breaking news, exclusive insights, and must-see stories!

വഹാബിനെ കരിംപട്ടികയില്‍പ്പെടുത്താന്‍ പൈലറ്റുമാര്‍

ദില്ലി: തന്നെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട പൈലറ്റിനതിരെ എംപി അബ്ദുള്‍ വഹാബ്‌ നടപടിയ്‌ക്കൊരുങ്ങുമ്പോള്‍ പൈലറ്റുമാര്‍ വഹാബിനെതിരെതിരിയുന്നു.

വിമാനസുരക്ഷിതത്വത്തിന്‌ ഭീഷണിയായ വഹാബിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാജ്യാന്തര സുരക്ഷാ ഏജന്‍സികളെ സമീപിക്കുമെന്ന്‌ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌ അസോസിയേഷന്‍(ഐസിപിഎ) വ്യക്തമാക്കി. വഹാബിനെതിരെ മാനനഷ്ടക്കേസ്‌ കൊടുക്കുമെന്നും ഐസിപിഎ പ്രസിഡന്റ്‌ കപില്‍ റെയ്‌ന പറഞ്ഞു.

വഹാബിനെ കരിംപട്ടികയില്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എയര്‍ലൈന്‍ പൈലറ്റ്‌സ്‌ അസോസിയേഷന്റെ രാജ്യാന്തര ഫെഡറേഷനെയും യുഎസ്‌ ഹോംലാന്റ്‌ സെക്യൂരിറ്റി വകുപ്പിനെയും സമീപിക്കുമെന്ന്‌ ഐസിപിഎ വ്യക്തമാക്കി. സ്വകാര്യ വിമാനപൈലറ്റുമാരുടെ സംഘടനയായ പൈലറ്റ്‌സ്‌ ഗില്‍ഡ്‌ സംഭവത്തില്‍ ഐസിപിഎയ്‌ക്ക്‌ പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും കപില്‍ റെയ്‌ന പറഞ്ഞു

കോക്‌പിറ്റില്‍ കടന്ന എംപി വിമാന സുരക്ഷിതത്വത്തിന്‌ ഭീഷണിയായ കുറ്റമാണ്‌ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോക്‌പിറ്റില്‍ കയറുന്നത്‌ സുരക്ഷാ മാനദണ്ഡമനുസരിച്ച്‌ ലവല്‍ ഫോര്‍ ഭീഷണിയാണ്‌. എന്നാല്‍ കോക്‌പിറ്റില്‍ കടന്ന്‌ പൈലറ്റിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം വഹാബ്‌ നിഷേധിച്ചിട്ടുണ്ട്‌.

എംപി ഭീഷണിപ്പെടുത്തിയതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്‌, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍, തൊഴില്‍ മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്‌ എന്നിവര്‍ക്കെതിരെ ഐസിപിഎ പരാതി നല്‍കിയിട്ടുണ്ട്‌.

ഇതിനിടെ എയര്‍ ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടുന്നതിന്‌ മുമ്പ്‌ സംഭവം സംബന്ധിച്ച്‌ അഭിപ്രായം പറയുന്നത്‌ അപക്വമാണെന്ന്‌ മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണ്‌. എംപി അവകാശ ലംഘനത്തിന്‌ നോട്ടീസ്‌ നല്‍കിയാലും തീര്‍പ്പ്‌ അന്വേഷണ വിധേയമായിരിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+