ജയിലില്‍ പ്രവീണ്‍ മഹാജന്‍ ഗുരു
നാസിക്: ബിജെപി നേതാവും തന്റെ സഹോദരനുമായ പ്രമോദ് മഹാജനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന പ്രവീണ്‍ മഹാജന്‍ നാസിക് ജയിലില്‍ സഹതടവുകാരെ പഠിപ്പിക്കുന്ന അധ്യാപകനാണ്.
വിവിധ വിഷയങ്ങളെ കുറിച്ച് സാക്ഷരരായ സഹതടവുകാര്‍ക്ക് പ്രവീണ്‍ മഹാജന്‍ ക്ലാസെടുക്കുന്നുണ്ട്. ദിവസം രണ്ടു തവണയാണ് ക്ലാസുകള്‍ നടക്കുന്നത്. ഏതാനും പുസ്തകങ്ങളും പ്രവീണ് ജയിലിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ജയിലില്‍ ക്ലാസുകളെടുക്കുന്ന അധ്യാപകര്‍ക്ക് പൂനയിലെ രാജ്യസാധന കേന്ദ്ര 300 രൂപ വേതനമായി നല്‍കുന്നുണ്ട്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജയിലിലെ അധ്യാപകര്‍ക്ക് മൂന്ന് കമ്പ്യൂട്ടറുകളും സംഭാവന ചെയ്തിട്ടുണ്ട്.
മുംബൈ സെഷന്‍സ് കോടതിയാണ് പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ പ്രവീണ്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications