മാനഭംഗത്തിനിരായ സ്ത്രീയെ പ്രതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു
ദില്ലി: മാനഭംഗത്തിന് ഇരയായ സ്‌ത്രീയെ പ്രതിയുടെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ആക്രമിച്ചു. ഇവരുടെ സ്വഭാവഗുണത്തെചോദ്യം ചെയ്‌തുകൊണ്ടായിരുന്നു ആക്രമണം.
പടിഞ്ഞാറന്‍ ദില്ലിയിലെ മണ്ഡവാലി പ്രദേശത്ത് വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. മുപ്പത്തിയഞ്ചുകാരിയായ വിധവയാണ് മാനഭംഗത്തിനും തുടര്‍ന്ന് സ്‌ത്രീകളുള്‍പ്പെട്ട സംഘത്തിന്റെ ആക്രമണത്തിനും ഇരയായതെന്ന് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ അജയ് ചൗധരി അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മര്ദ്ദനത്തെത്തുടര്ന്ന് അവശയായ ഇവരെ പൊലീസാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇവര് ജോലിയ്ക്കു നില്‍ക്കുന്ന വീട്ടിലെ ഗൃഹനാഥന്‍ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് തന്നെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില് മാനഭംഗം നടന്നതായി തെളിഞ്ഞതിനെത്തുടര്ന്ന് പൊലീസ് രാംകുമാര്‍ എന്ന ജന്മിയെ അറസ്റ്റുചെയ്യുകയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
പ്രശ്‌നങ്ങളുണ്ടായിട്ടും സ്‌ത്രീ ഇതേവീട്ടില്‍ തന്നെയാണ് താമസിച്ചുവന്നത്. തന്നോട് ചെയ്‌ത തെറ്റിന് പകരമായി രാംകുമാര്‍ ഭാര്യയെ ഒഴിവാക്കി തന്നെ സ്വീകരിക്കുക അല്ലെങ്കില്‍ രണ്ടുലക്ഷം രൂപയും വീടിന്റെ ഉടമസ്ഥാവകാശവും നല്‍കുക, ഇതില്‍ ഏതെങ്കിലും ഒരുകാര്യം ചെയ്‌തെങ്കില്‍ മാത്രമേ കേസ് പിന്‍വലിയ്‌ക്കുകയുള്ളുവെന്ന പിടിവാശിയിലാണ് സ്‌ത്രീ. തുടര്‍ന്നാണ് രാംകുമാറിന്റെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചത്.












Click it and Unblock the Notifications