ലൈംഗിക പീഡനം: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു
ലുധിയാന: പ്രൊഫസറും മറ്റ് അഞ്ച് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കുകയും ചെയ്തതില്‍ മനംനൊന്ത് എം.എ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.
നാദോരാഹ നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഇന്ദര്‍ജിത് സിംഗാണ് ജീവനൊടുക്കിയത്. പ്രൊഫസര്‍ ചന്ദ്രദീപ് സിംഗും കൂട്ടരും തന്നെ മദ്യലഹരിയില്‍ പീഡിപ്പിച്ചതും പണം തട്ടിയെടുത്തതുമെല്ലാം ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളതായി പൊലീസ് അറിയിച്ചു.
വിമുക്ത ഭടനായ രഞ്‌ജിത് സിംഗിന്റെ മകനാണ് മരിച്ച ഇന്ദര്‍ജിത് സിംഗ്. പ്രഫസറും വിദ്യാര്‍ത്ഥികളുമുള്‍പ്പെട്ട സംഘം കഴിഞ്ഞ ഏതാനും മാസങ്ങളായി തന്റെ മകനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നുണ്ടെന്ന് രഞ്‌ജിത് സിംഗ് സനേവല്‍ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്‌ത പരാതിയില്‍ ആരോപിക്കുന്നു.
പണം നല്‍കിയില്ലെങ്കില്‍ വീഡിയോയില്‍ പകര്‍ത്തിയ കാര്യങ്ങള്‍ പരസ്യമാക്കുമെന്നായിരുന്നുവത്രേ പ്രഫസറുടെയും വിദ്യാര്‍ത്ഥികളുടെയും ഭീഷണി. പ്രൊഫസര്‍ ചന്ദ്രദീപ് സിംഗിനും അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications