കരിപ്പൂരില്‍ ഒരു കോടി രൂപയുടെ കമ്പ്യൂട്ടര്‍ റാം പിടികൂടി
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും ഒരു കോടിയുടെ കമ്പ്യൂട്ടര്‍ റാം റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടി.
മലേഷ്യന്‍ പൗരത്വമുള്ള തമിഴ്‌നാട് സ്വദേശിയായ അബൂബക്കര്‍ ബിന്‍ അബ്ദുല്ല (40), തൃശൂര്‍ തൈക്കാട് സ്വദേശി സെയ്‌തു മുഹമ്മദ് (40) എന്നിവരാണ് പടിയിലായത്.
വ്യഴാഴ്‌ച രാവിലെ കൊളംബോ വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. സിംഗപ്പൂരില്‍ നിന്നു വാങ്ങിയ കമ്പ്യൂട്ടര്‍ റാമുകളടക്കമുള്ള ഉപകരണങ്ങള്‍ കസ്റ്റംസ് ഡിക്ലറേഷന്‍ നല്‌കാതെയാണ് ഇവര്‍ കൊണ്ടു വന്നത്.
പാക്കറ്റുകളിലാക്കി കൊണ്ടു വന്ന 7500 റാമുകള്‍ ഇവരില്‍ നിന്നും അധികൃതര്‍ കണ്ടെടുത്തു. ചെന്നൈയിലും ബാംഗ്ലൂരും വില്‌പന നടത്താനാണ് ഇവ കൊണ്ടു വന്നതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications