മണിച്ചന്റെ ഭാര്യയ്‌ക്ക് 10 വര്‍ഷത്തെ തടവ്
കൊല്ലം: കല്ലുവാതിക്കല്‍ വ്യാജ മദ്യ ദുരന്തത്തിലെ പ്രധാനപ്രതി മണിച്ചന്റെ ഭാര്യ ഉഷയ്‌ക്ക് പത്തു കൊല്ലത്തെ കഠിന തടവ്.
കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മണിച്ചന്റെ സഹായിയായിരുന്ന 19 ാം പ്രതി സുഗതനും കോടതി 10 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.
തടവിനു പുറമെ ഇരുവരും ഒരോ ലക്ഷം രൂപ പിഴയും നല്‌കണം.
അനധികൃത സ്‌പിരിറ്റ് സൂക്ഷിച്ചതിനാണ് ശിക്ഷ. കേസിലെ രണ്ടാം ഘട്ട വിചാരണയില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിലെ സാക്ഷി മൊഴികളും തെളിവുകളും പരിശോധിച്ചതിനു ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications