മോഹന്‍ലാല്‍ മാന്ത്രിക ലോകത്തേക്ക്
തിരുവനന്തപുരം: നാടക വേദിയില്‍ നിന്നും ലാല്‍ ഇനി മാന്ത്രിക ലോകത്തേക്ക്.
തിരുവനന്തപുരത്ത് സംഘടിപ്പിയ്‌ക്കുന്ന ആഗോള മാന്ത്രിക മേളയോടനുബന്ധിച്ചാണ് ലാല്‍ മാന്ത്രികനാകാന്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 27ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള തുറന്ന വേദിയിലാണ് മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനം അരങ്ങേറുക.
വളരെയേറെ അപകട സാധ്യതയുള്ള ബേണിങ്ങ് ഇല്യൂഷന്‍ എന്ന മാജിക്കായിരിക്കും ലാല്‍ അവതരിപ്പിയ്‌ക്കുക. ചങ്ങലയില്‍ ബന്ധിതനാക്കിയ ശേഷം ചുറ്റും തീ കൊളുത്തുകയും ചുരുക്കം സമയം കൊണ്ട് അതില്‍ നിന്നും സ്വയം രക്ഷപ്പെടുന്ന മാജിക്കാണ് ബേണിങ്ങ് ഇല്യൂഷന്‍.
മെയ് ഒന്നു മുതല്‍ നാലു വരെയാണ് ആഗോള മാന്ത്രിക മേള നടക്കുന്നത്. വിസ്‌മയം-2008 എന്ന് പേരിട്ടിട്ടുള്ള മേളയില്‍ 100 വിദേശികളടക്കം ആയിരത്തോളം മാന്ത്രികമാര്‍ പങ്കെടുക്കും.
മാജിക്ക് അക്കാദമിയും ടൂറിസം വകുപ്പും ചേര്‍ന്നാണ് മേള സംഘടിപ്പിയ്‌ക്കുന്നത്.












Click it and Unblock the Notifications