Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരില്‍ എന്‍ഡിഎഫുകാരനെ ആര്‍എസ്എസുകാര്‍ വെട്ടി

മലപ്പുറം: തിരൂരില്‍ മംഗലം വാളമരുതൂരില്‍ എന്‍.ഡി.എഫ്‌ പ്രവര്‍ത്തകന് വെട്ടേറ്റു . വ്യാഴാഴ്ച വൈകിയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ തയ്യിലകത്ത്‌ ഷമീറി(22)ന് വെട്ടേറ്റത്.

ഷമീറിനെ തിരൂര്‍ താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 6 ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെ പോലീസ്‌ പിടികൂടി.

തിരൂര്‍ എസ്‌.ഐ മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ആറുപേരെ പിടികൂടിയത്‌. ഇവരെ ചോദ്യം ചെയ്‌തതിന്‌ ശേഷം മാത്രമെ അറസ്റ്റ്‌ രേഖപ്പെടുത്തുകയുള്ളു.

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ജയിലിലായിരുന്ന ഷമീര്‍ വ്യാഴാഴ്ചയാണ് റിമാന്‍ഡില്‍ പുറത്തിറങ്ങിയത്‌. അതിന്‌ പ്രതികാരമായിട്ടാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ഇയാളെ ആക്രമിച്ചത്‌.

കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ തിരൂരില്‍ വന്‍പോലീസ്‌ സംഘം തന്പടിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+