പരിയാരം മെഡിക്കല്‍ കോളെജ്: എം. വി രാഘവന്‍റെ ഹര്‍ജി തള്ളി
കൊച്ചി: പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലേക്ക് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംപി നേതാവ് എം.വി രാഘവന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് തോട്ടത്തില്‍.ബി.രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല എന്ന എം.വി.രാഘവന്റെയും കെ.സുധാകരന്‍ എം.എല്‍.എയുടെയും അനുയായികളുടെയും വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ദിവസം 19 യുഡിഎഫുകാരെ മാത്രമാണ് അറസ്റ്റു ചെയ്‌തതെന്നും, അവരെ അന്നു ഉച്ചയ്‌ക്ക് തന്നെ വിട്ടയച്ചെന്നും കോടതി കണ്ടെത്തി. അതുകൊണ്ട് അവരെ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ല എന്ന വാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
ഭരണസമിതി തിരഞ്ഞെടുപ്പിനിടയില്‍ ആള്‍മാറാട്ടവും കള്ളവോട്ടും നടന്നെന്ന് തെളിഞ്ഞ സ്ഥിതിക്ക് തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് . പഴയ ഭരണസമിതി ചെയര്‍മാനായിരുന്നു എം.വി.രാഘവന്‍ ഹര്‍ജി നല്‍കിയത്.
പോലീസിന്റെ പിന്തുണയോടെ കള്ളവോട്ടിന്റെ സഹായത്തോടെയാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടതെന്ന പരാതിയുമായി കെ.സുധാകരനും കോടതിയെ സമീപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications