പ്രഥമവനിതയുടെ നഗ്ന ചിത്രത്തിന് 91,000 ഡോളര്‍
ന്യൂയോര്‍ക്ക് : ഫ്രാന്‍സിന്റെ പ്രഥമ വനിതയുടെ നഗ്ന ചിത്രം ലേലത്തില്‍ വിറ്റത് 91,000 ഡോളറിന്. ലേലം നടത്തിപ്പുകാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 20 മടങ്ങ് വിലയ്‌ക്കാണ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പത്‌നി കാര്‍ല ബ്രൂണിയുടെ ചിത്രം ലേലത്തില്‍ പോയത്.
ചൈനക്കാരനായ ഒരു വ്യക്തിയാണ് ചിത്രം സ്വന്തമാക്കിയതെന്ന് സൂചനയുണ്ട്.
1993ല്‍ മൈക്കല്‍ കോംടെ എന്ന ഫോട്ടോഗ്രാഫറാണ് ബ്രൂണിയുടെ നഗ്ന ചിത്രം ക്യമാറയ്‌ക്കുള്ളിലാക്കിയത്. മോഡലുകളെ സംബന്ധിച്ച ഒരു പഠനത്തിനായാണ് മൈക്കല്‍ അന്ന് ബ്രൂണിയുടെ ചിത്രമെടുത്തത്.
പ്രശസ്‌ത ഓണ്‍ലൈന്‍ ലേല സ്ഥാപനമായ ന്യൂയോര്‍ക്കിലെ ക്രിസ്‌റ്റീസ് ഓക്ഷന്‍ സെന്ററിലായിരുന്നു ലേലം.
3000-4000 ഡോളര്‍ വില ലഭിയ്‌ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം 20 മടങ്ങ് വിലയ്‌ക്കു വിറ്റു പോയത് ലേലം നടത്തിപ്പുകാരെ അമ്പരിപ്പിച്ചു. സര്‍ക്കോസി-ബ്രൂണി വിവാഹം കഴിഞ്ഞതോടെ ചിത്രം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications