അമേരിക്കയ്‌ക്ക് നെല്‍സണ്‍ മണ്ടേല ഇപ്പോഴും ഭീകരന്‍
വാഷിംഗ്‌ടണ്‍: വെള്ളക്കാരുടെ അടിച്ചമര്‍ത്തല്‍ ഭരണത്തില്‍ നിന്നും ദക്ഷിണാഫ്രിയ്‌ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇതിഹാസം നെല്‍സണ്‍ മണ്ടേല അമേരിക്കക്ക് ഇപ്പോഴും ഭീകരന്‍.
ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര കാലത്ത് മണ്ടേലയെ ഭീകരനായി ചിത്രീകരിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ ഈ നാണക്കേട് തിരുത്തുന്നതിന്റെ തിരക്കിലാണ്.
മണ്ടേലയടക്കമുള്ള ദക്ഷിണാഫ്രിയ്‌ക്കന്‍ നേതാക്കള്‍ക്കു പുറമെ ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഭീകര സംഘടനയായി വിശേഷിപ്പിയ്‌ക്കുന്ന പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നും നീക്കാനാണ് ഇപ്പോഴത്തെ ശ്രമം.
ഇത് സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയില്‍ സഭാ വിദേബന്ധ സമിതി തലവന്‍ ഹോവാര്‍ഡ് ബെര്‍മാന്‍ ബില്‍ അവതരിപ്പിച്ചു.
തീവ്രവാദ ബന്ധം ആരോപിയ്‌ക്കുന്ന ഇത്തരം പരാമര്‍ശങ്ങള്ലജ്ജാകരമാണെന്നും ബെര്‍മാന്‍ പറഞ്ഞു. ഭീകരപ്പട്ടികയിലുള്ളതിനാല്‍ മണ്ടേലയടക്കമുള്ളവര്‍ക്ക് അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ വിലക്കുണ്ട്. ഇവര്‍ക്കുള്ള യാത്രാവിലക്കുകള്‍ നീക്കാന്‍ സെക്രട്ടറി കോണ്ടലിസാ റൈസ് നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications