Get Updates
Get notified of breaking news, exclusive insights, and must-see stories!

താരങ്ങള്‍ ചിപ്സ് തിന്നരുത്: രാംദാസ്

ദില്ലി: സിനിമാതാരങ്ങളെ ആരോഗ്യസംബന്ധമായ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഡോക്ടര്‍ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി അമ്പുമണി രാംദാസിന് പ്രത്യേക താത്പര്യം തന്നെയുണ്ട്. സിനിമാതാരങ്ങള്‍ പുകവലിക്കുന്നത് അദ്ദേഹത്തിന് നേരത്തെ തന്നെ ഇഷ്ടമല്ല. ഇപ്പോള്‍ താരങ്ങളുടെ ഭക്ഷണരീതിയും ശരിയല്ലെന്ന് രാംദാസ് പറയുന്നു.

താരങ്ങള്‍ ചിപ്സ് കഴിക്കുന്നു, അവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകുന്നു. താരങ്ങളുടെ ഭക്ഷണരീതിയാണ് പ്രശ്നമുണ്ടാക്കുന്നത്- രാംദാസ് പറയുന്നു. ചിപ്സ് കഴിക്കുകയും ഹൃദ്രോഗമുണ്ടാവുകയും ചെയ്ത താരത്തിന്റെ പേര് രാംദാസ് പറഞ്ഞില്ല. എന്നാല്‍ അദ്ദേഹം ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വളരെ വ്യക്തം.

ഒരു പ്രമുഖ ചിപ്സ് കമ്പനിയുടെ പരസ്യത്തില്‍ മോഡലായി പ്രത്യക്ഷപ്പെടുന്ന സെയ്ഫ് അലിഖാന് കഴിഞ്ഞ വര്‍ഷം ഹൃദ്രോഗമുണ്ടായിരുന്നു. തന്റെ ഹൃദ്രോഗത്തിന് കാരണം ചിപ്സ് തീറ്റയാണെന്ന് കണ്ടെത്തിയ ഡോക്ടര്‍ മന്ത്രിയുടെ അഭിപ്രായത്തോട് സെയ്ഫ് എങ്ങനെയാണ് പ്രതികരിക്കുക എന്നാണ് ഇനി അറിയേണ്ടത്.

ഏതാനു മാസം മുമ്പ് ഷാറൂഖ് ഖാന്‍ വെള്ളിത്തിരയില്‍ പുകവലിക്കുന്നത് നിര്‍ത്തണമെന്ന് രാംദാസ് ആവശ്യപ്പെട്ടിരുന്നു. താരങ്ങള്‍ സിനിമയില്‍ ചെയ്യുന്ന കാര്യങ്ങള്‍ കുട്ടികളെ സ്വാധീനിക്കുമെന്ന് പറഞ്ഞാണ് രാംദാസ് ഷാറൂഖിനോട് ഇങ്ങനെ പറഞ്ഞത്. താനെന്തു ചെയ്യണമെന്ന് മറ്റുള്ളവര് പറയുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു ഷാറൂഖിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+