16 വയസ്സുകാരിയെ പോലീസുകാര്‍ പീഡിപ്പിച്ചു
ലുധിയാന: സബ് ഇന്‍സ്‌പെക്ടര്‍ അടങ്ങുന്ന മൂന്നംഗ പോലീസ് സംഘം 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ലുധിയാനയില്‍ ഒട്ടേറെ ധനിക കുടുംബങ്ങള്‍ വസിയ്‌ക്കുന്ന സിവില്‍ ലൈന്‍ എന്ന പ്രദേശത്തെ പാര്‍ക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ പോലീസുകാര്‍ പീഡിപ്പിച്ചത്.
സംഭവത്തിലുള്‍പ്പെട്ട സബ് ഇന്‍സ്‌പെകടര്‍ ഇന്ദ്രജിത്ത്, ഹരി ഓം ഗുര്‍മെയ്‌ല്‍ സിംഗ് എന്നിവരെ സസ്‌പെന്റ് ചെയ്‌തുവെന്ന് ലുധിയാന ഡിഐഡി ഇൗശ്വര്‍ സിംഗ് പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്.
ലക്‌നൊവില്‍ നിന്നും സുഹൃത്തിനെ കാണാനായെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സുഹൃത്തുമൊത്ത് പാര്‍ക്കില്‍ സംസാരിച്ചിരിക്കവെ ഇവടെയെത്തിയ പോലീസുകാര്‍ പെണ്‍കുട്ടിയെ ബലമായി പാര്‍ക്കിലെ ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയെ ഇവര്‍ മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു. ലുധിയാന ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയ്‌ക്കു തൊട്ടു പിന്നിലുള്ള പാര്‍ക്കിലായിരുന്നു സംഭവം.
അക്രമത്തിനിടെ പെണ്‍കുട്ടി ഒച്ച വച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ ഓടി രക്ഷപ്പെട്ടു. പീഡത്തെ തുടര്‍ന്നഅവശയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് കമ്മീഷണറുടെ വീട്ടിലെത്തിയ്‌ക്കുകയായിരുന്നു.
വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications