അമീര്‍ഖാനെ അറസ്‌റ്റു ചെയ്യുന്നത് വിലക്കി
അഹമ്മദാബാദ്: ബോളിവുഡ് താരം അമീര്‍ ഖാനെ അറസ്‌റ്റ് ചെയ്യുവാനുള്ള നീക്കം ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു.
വംശനാശ ഭീഷണി നേരിടുന്ന ചിങ്കാരി മാനെ ലഗാന്‍ എന്ന സിനിമയില്‍ അനുവാദം കൂടാതെ ചിത്രീകരിച്ചുവെന്ന കേസിലാണ് കീഴ്‌കോടതി അമീറിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നത്.
ചിത്രത്തിന്റെ സംവിധായകനമടക്കമുള്ളവരും കേസില്‍ പ്രതികളായിരുന്നു. കേസില്‍ വനം വകുപ്പിന്റെ വിശദീകരണം കേട്ടതിനു ശേഷം കോടതി അന്തിമ തീരുമാനമെടുക്കും.
ചിത്രത്തില്‍ ചിങ്കാരി മാനെ ബോധപൂര്‍വം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സിനിമയിലെ പല രംഗങ്ങളും കമ്പ്യൂട്ടറില്‍ സൃഷ്ടിച്ചതുമാണെന്നാണ് അമീറിന്റെ വാദം.
അമീര്‍ ഖാന്റെ മുന്‍ ഭാര്യയും ചലച്ചിത്ര പ്രവര്‍ത്തകയുമായ റീന ദത്തയും കേസില്‍ പ്രതികളാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications