ആന്ധ്രയില്‍ നിന്നും 6000 ടണ്‍ അരി കൊണ്ടു വരും
തിരുവനന്തപുരം: വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിന്റെ ഭാഗമായി കിലോയ്‌ക്ക് 14 രൂപ നിരക്കില്‍ സ്ഥിരമായി അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍ പറഞ്ഞു.
ഇതിനായി ആന്ധ്രയില്‍ നിന്നും ഒരാഴ്‌ചയ്‌ക്കകം 6000 ടണ്‍ അരി എത്തിയ്‌ക്കും. അരി കൊണ്ടു വരുന്നതിനായി റെയില്‍ വാഗണുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് താന്‍ ആന്ധ്ര ഭക്ഷ്യമന്ത്രി വെങ്കിട്ട റെഡ്‌ഢിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു.
തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ചമ്പാവരി അരി എത്തിയ്‌ക്കാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്.
കൃത്രമമായി വിലയ്‌ക്കയറ്റമുണ്ടാക്കുന്നവരെ കര്‍ശനമായി നേരിടും. ഇതിനായി ഐഎസ് എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്‌ഡ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications