മഹാരാജാസിന്റെ മക്കള്‍ ഒത്തു ചേരുന്നു
കൊച്ചി: മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്റെ മഹാരാജകീയം സംഗമം ശനിയാഴ്‌ച നടക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്ന സംഗമത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. 1930 മുതല്‍ മഹാരാജാസില്‍ പഠിച്ചിട്ടുള്ളവരുടെ സംഗമമാണ് ശനിയാഴ്‌ച നടക്കുന്നത്.
കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, എംപി. സെബാസ്റ്റ്യന്‍ പോള്‍, കെ.ആര്‍ ഗൗരിയമ്മ, സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്, വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, മന്ത്രി ബിനോയ് വിശ്വം, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദീലിപ് തുടങ്ങിയവര്‍ പങ്കെടുക്കും.
കോളെജിന്റെ നടുമുറ്റമാണ് വേദി. ചടങ്ങില്‍ കോളെജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ അധ്യാപികയുമായി ഡോ. എം. ലീലാവതിയെ ജില്ലാ കലക്ടര്‍ ബീന ഹാരമണിയിക്കും.
വന്‍ ആഘോഷ പരിപാടികളാണ് സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ബിജു നാരായണന്‍ നേതൃത്വം നല്‌കുന്ന ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറും. സംഗമത്തോടനുബന്ധിച്ച് മഹാരാജാസ് മധുരിയ്‌ക്കുന്ന ഓര്‍മ്മകള്‍ എന്ന പേരില്‍ ടെലിഫിലിമും പ്രദര്‍ശിപ്പിയ്‌ക്കും.












Click it and Unblock the Notifications