അരിക്ഷാമത്തിന് കാരണം കേന്ദ്രം വിഎസ്
കൊച്ചി: കേരളത്തില്‍ അനുഭവപ്പെടുന്ന അരി വില വര്‍ദ്ധനവിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
അരിവിഹിതം വെട്ടിക്കുറച്ചതാണ് വില വര്‍ദ്ധനവിനുള്ള കാരണമെന്നു പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ അരി ലഭ്യമാക്കുന്നതിനായി ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും പറഞ്ഞു. കൊച്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌്‌ക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് തന്നിരുന്ന അരി വിഹിതത്തിന്റെ 82 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചു. ഇപ്പോള്‍ വെറും 21000 ടണ്‍ അരി മാത്രമേ ലഭിയ്‌ക്കുന്നുള്ളൂ. ഇതാണിവിടെ അരിക്ഷാമത്തിനുള്ള കാരണം.
വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ കണ്ടിട്ടും കാര്യമായ ഫലമുണ്ടായില്ല. മുഖ്യമന്ത്രി ചെന്നതിന്റെ പേരില്‍ ചെറിയ ഔദാര്യം മാത്രമാണ് കേന്ദ്രം കാണിച്ചത്.
കേരളത്തില്‍ 2600 ഓളം അരിക്കടകള്‍ തുറന്നും സപ്ലൈകോ വഴിയും വില കുറച്ച് അരി ലഭ്യമാക്കിയാണ് ജനങ്ങള്‍ക്ക് അല്‌പം ആശ്വാസം നല്‌കിയ്. കേന്ദ്രം നടപടിയെടുക്കാത്ത സാഹചര്യത്തില്‍ അരി വില നിയന്ത്രിയ്‌്‌ക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications