സ്മാര്‍ട്ട് സിറ്റി ഒക്ടോബറില്‍
കോഴിക്കോട് : കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി വരുന്ന ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടീകോം കമ്പനി അറിയിച്ചെന്ന് വ്യവസായ മന്ത്രി.
കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ആരംഭിച്ച സ്വീന്‍സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രി എളമരം കരീം ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യവസായം വരുന്നതിനുള്ള പശ്ചാത്തല സൌകര്യം ഒരുക്കുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. വ്യവസായം ആരംഭിക്കാന്‍ സംസ്ഥാനത്തുളള അനുകൂല സന്ദര്‍ഭം നാട്ടുകാരായ വ്യവസായികള്‍ക്കു കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വികസനം സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായിരിക്കണം. എത്ര നഷ്ടമുണ്ടായാലും 14 രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി നിര്‍ത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്നും കുറഞ്ഞ ചെലവില്‍ വൈദ്യുതി വിതരണം ചെയ്യുമെന്നും എളമരം കരീം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications