Get Updates
Get notified of breaking news, exclusive insights, and must-see stories!

5,00,000 പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഐപോഡ്‌ വരുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: കാര്യങ്ങളുടെ പോക്ക്‌ ഇങ്ങനെയാണെങ്കില്‍ ഒരു പക്ഷേ ഭാവിയില്‍ ഐപോഡിലെ ഡിലീറ്റ്‌ ഓപ്‌ഷന്‍ നിങ്ങള്‍ മറന്നു പോയേക്കും. കാരണം സ്ഥലമില്ലെങ്കിലല്ലേ ഡിലീറ്റ്‌ ഓപ്‌ഷന്‍ ഉപയോഗിക്കേണ്ട കാര്യമുള്ളൂ.

നിലവിലുള്ള എല്ലാ തരം വിവര ശേഖരണ സാങ്കേതിക വിദ്യകളെക്കാളും നൂറിരട്ടി കൂടുതല്‍ ശേഷിയുള്ള സംവിധാനമാണ്‌ കമ്പ്യൂട്ടര്‍ ഭീമന്‍ ഐബിഎം പുറത്തിറക്കാനൊരുങ്ങുന്നത്‌.

'റേസ്‌ട്രാക്ക്‌ മെമ്മറി' എന്ന്‌ പേരിട്ടിട്ടുള്ള ഈ സാങ്കേതിക വിദ്യ ഒരു പക്ഷേ ഇപ്പോഴത്തെ ഫ്‌ളാഷ്‌ മെമ്മറി കാര്‍ഡുകളെയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌ക്കുകളെയും ചവറ്റു കുട്ടയിലെത്തിച്ചേക്കും.

നാനോ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഫിസിക്‌സിലെ പുതിയ ശാസ്‌ത്ര ശാഖയായ സ്‌പിന്‍ട്രോണിക്‌സിന്റെ സഹായത്തോടെയാണ്‌ ഈ കുഞ്ഞു ഭീമന്‍ ലോകം കീഴടക്കാനെത്തുന്നത്‌.

റേസ്‌ട്രാക്ക്‌ മെമ്മറി ഉപയോഗിക്കുന്ന ഒരു ഐപോഡിന്‌‌ ഒറ്റയടിയ്‌ക്ക്‌ അഞ്ചു ലക്ഷം പാട്ടുകളോ അല്ലെങ്കില്‍ 3500 സിനിമകളോ ശേഖരിച്ചു വെയ്‌ക്കാന്‍ കഴിയും. റേസ്‌ട്രാക്കിന്റെ പ്രാഥമിക രൂപം കഴിഞ്ഞ ദിവസം ഐബിഎം പ്രദര്‍ശിപ്പിച്ചിരുന്നു.

അടുത്ത ദശകം റേസ്‌ട്രാക്ക്‌ ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെതാകുമെന്നാണ്‌ ഗവേഷകരുടെ കണക്കുകൂട്ടല്‍.

അതെ സമയം പുതിയ സാങ്കേതിക വിദ്യയ്‌ക്ക്‌ നിലവിലുള്ളതിനെക്കാള്‍ നിര്‍മ്മാണ ചിലവ്‌ കുറവാണെന്നുള്ളതും വളരെക്കുറിച്ച്‌ വൈദ്യുതി മാത്രം ഉപയോഗിക്കുന്നതുമാണെന്ന്‌ ഐബിഎം വക്താക്കള്‍ പറയുന്നു. അതായത്‌ ഒരു പ്രാവിശ്യം ഐപോഡ്‌ ചാര്‍ജ്ജ്‌ ചെയ്‌താല്‍ ഒരാഴ്‌ച വരെ സുഖമായി ഉപയോഗിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+