ലാപ്‌ടോപ് മോഷ്ടാക്കളെ കണ്ടെത്താനുള്ള സോഫ്‌റ്റ് വെയര്‍ ഇന്ത്യന്‍ വിപണിയില്‍
മുബൈ: ലാപ്‌ടോപ് മോഷ്ടാക്കള്‍ സൂക്ഷിയ്‌ക്കുക. നിങ്ങളുടെ പക്കല്‍ മോഷ്ടിയ്‌ക്കപ്പെട്ട ലാപ്‌ടോപ് ഉണ്ടെങ്കില്‍ കുടുങ്ങാന്‍ സാധ്യത. 
മോഷ്ടിയ്‌ക്കപ്പെട്ട ലാപ്‌ടോപുകള്‍ കണ്ടെത്തുന്നതിനുള്ള വിദ്യ ഇന്ത്യയിലെത്തിക്കഴിഞ്ഞു. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന മൈക്രോ ടെക്‌നോളജീസ് ലിമിറ്റഡ് ആണ് നഷ്ടപ്പെട്ട ലാപ്‌ടോപ്പുകള്‍ കണ്ടെത്തുന്ന സാങ്കേതിക വിദ്യ രംഗത്തെത്തിച്ചിരിയ്ക്കുന്നത്.
ഇവര്‍ പുറത്തിറക്കിയിരിക്കുന്ന സോഫ്‌റ്റ്‌വെയറായ മൈക്രോ എല്‍എന്‍ടിഎസ് (ലോസ്‌റ്റ് നോട്ടബുക്ക് ട്രാക്കിംഗ് സിസ്റ്റം) ന്റെ സഹായത്തോയൊണ് മോഷണം പോയ ലാപ് ടോപുകള്‍ കണ്ടെത്തുക. ഈ സോഫ്‌റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടുള്ള ലാപ്‌ടോപ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാലുടനെ മോഷ്ടാക്കള്‍ കുടുങ്ങും.
ലാപ്‌ടോപിലെ സോഫ്‌റ്റ് വെയര്‍ കമ്പനിയുടെ വെബ്‌സൈറ്റുമായി ബന്ധം സ്ഥാപിയ്‌ക്കുകയും ഇന്‍ര്‍നെറ്റ് ബന്ധം സ്ഥാപിയ്‌ക്കുന്നതെന്ന് എവിടെ നിന്നെന്ന് വിവരം നല്‌കുകയും ചെയ്യും.
എന്നാല്‍ ഈ സംവിധാനം പൂര്‍ണ സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. മോഷ്ടാവ്. ലാപ്‌ടോപ് ഫോര്‍മാറ്റ് ചെയ്‌താണ് ഉപയോഗിക്കുന്നതെങ്കില്‍ സോഫ്‌റ്റ് വെയര്‍ കമ്പ്യൂട്ടറില്‍ നിന്നും നീക്കം ചെയ്യപ്പെടും.
രണ്ട് മോഡലുകളിലാണ് സോഫ്‌റ്റ് വെയര്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. എലൈറ്റ് മോഡലിന് 300 രൂപയും പ്രീമിയം മോഡലിന് 1500 രൂപയുമാണ് വില












Click it and Unblock the Notifications