ബാഗേജ് വൈകിയതിന് 50,000 രൂപ നഷ്ടപരിഹാരം
ദില്ലി: ബാഗേജ് വൈകിയെത്തിച്ചതിന് യുനൈറ്റഡ് എയര്‍ലൈന്‍സ് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു.
മെക്സിക്കോ സിറ്റിയിലെ ഒരു വ്യാപാര മേളയില്‍ പ്രദര്‍ശിപ്പിക്കാനായി വിമാനത്തില്‍ അയച്ച ചില കരകൗശലവസ്തുക്കള്‍ ബാഗേജ് എത്തിക്കാന്‍ വൈകിയതു മൂലം പ്രദര്‍ശനത്തിനു വയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു കയറ്റുമതിക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്. 10,000 രൂപ കോടതിച്ചെലവായും നല്‍കാന്‍ ഉത്തരവുണ്ട്.
ആയുര്‍വേദ, കരകൗശല ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന ശര്‍മ 1998 മാര്‍ച്ച് മൂന്ന് മുതല്‍ ഒമ്പത് വരെ നടന്ന വ്യാപാര മേളയില്‍ പ്രദര്‍ശിപ്പിക്കാനായാണ് കരകൗശലവസ്തുക്കള്‍ വിമാനം വഴി അയച്ചത്. എന്നാല്‍ മേള കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷമേ ബാഗേജ് എത്തുകയുള്ളൂവെന്ന വിവരമാണ് ശര്‍മക്കു ലഭിച്ചത്.
തുടര്‍ന്ന് 40,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശര്‍മ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications