ഗര്‍ഭിണികള്‍ക്കായി ഫാഷന്‍ ഷോ
ദില്ലി: വടിവൊത്ത അടിവയര്‍ പ്രദര്‍ശിപ്പിച്ച് റാമ്പിലെത്തുന്ന മോഡലുകളായിരുന്നില്ല ദില്ലിയില്‍ ശനിയാഴ്ച നടന്ന ഫാഷന്‍ ഷോയില്‍ കാഴ്ചയൊരുക്കിയത്. ഗര്‍ഭിണികള്‍ക്കായി ഒരുക്കിയ വസ്ത്രങ്ങള്‍ ധരിച്ച് ഗര്‍ഭിണികള്‍ റാമ്പില്‍ നടന്നുനീങ്ങി.
മുന്നൂറ് ഗര്‍ഭിണികളാണ് മോഡലുകളായി റാമ്പിലെത്തിയത്. ഗര്‍ഭിണികള്‍ക്കായി ഒരുക്കിയ ആരോഗ്യസുരക്ഷയും ഫാഷനും ഒത്തുചേര്‍ന്ന വസ്ത്രങ്ങളാണ് ഫാഷന്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.
9 മന്ത് എന്ന ബ്രാന്റാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. വേനല്‍ക്കാലത്തു ഗര്‍ഭിണികള്‍ക്ക് ധരിക്കാവുന്ന വസ്ത്രങ്ങളായിരുന്നു ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടികള്‍ക്കു പോവുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങളും ഓഫീസ് വസ്ത്രങ്ങളും കാഷ്വല്‍ ഡ്രസ്സുകളും ഷോയില്‍ പ്രദര്‍ശിപ്പിച്ചു.












Click it and Unblock the Notifications