വ്യാജ പേ സ്ലിപ്പ്: സ്ത്രീക്ക് കഠിനടതവ്
പൂന: ബാങ്ക് വായ്പ ലഭിക്കുന്നതിന് വ്യാജ പേ സ്ലിപ്പ് സമര്‍പ്പിച്ചതിന് വനിതക്ക് രണ്ടു വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. വില്പനനികുതി വകുപ്പിലെ പ്യൂണായ ആശാ ജാവ എന്ന സ്ത്രീക്കാണ് കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്.
2001 ആഗസ്തിലാണ് ജനസേവ സഹകരണ ബാങ്കിന്റെ രാമവാഡി ശാഖയില്‍ നിന്നും വായ്പ ലഭിക്കുന്നതിന് ആശാ ജാവ വ്യാജ പേ സ്ലീപ്പ് ഉണ്ടാക്കിയത്. പേ സ്ലിപ്പില്‍ വ്യാജഒപ്പിടുകയും വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ഒപ്പിടുകയുമായിരുന്നു. ഇത് ബാങ്കിന് സമര്‍പ്പിച്ചു.
രേഖകള്‍ ശരിയാണോയെന്ന് പരിശോധിക്കുന്നതിനായി ബാങ്ക് വകുപ്പിലേക്ക് അയച്ചപ്പോഴാണ് പേ സ്ലിപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആശയ്ക്കും വ്യാജ പേ സ്ലിപ്പുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്ന് സംശയിക്കപ്പെടുന്ന വകുപ്പിലെ ക്ലാര്‍ക്കിനും സ്റ്റെനോഗ്രാഫര്‍ക്കുമെതിരെ അസിസ്റ്ററ്റ് വില്പന നികുതി ഓഫീസര്‍ പൊലീസിന് പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് പേരെയും പ്രതികളാക്കി കേസ് ഫയല്‍ ചെയ്തത്. ആശ ജാവക്ക് ശിക്ഷ വിധിച്ച കോടതി തെളിവിന്റെ അഭാവത്തില്‍ ക്ലാര്‍ക്കിനെയും സ്റ്റെനോഗ്രാഫറെയും വെറുതെ വിട്ടു.












Click it and Unblock the Notifications